Uncategorized

പാർലമെന്റ്  കവാടത്തിൽ കോൺഗ്രസ് പ്രതിഷേധം: രാഹുൽഗാന്ധിയെ അറസ്റ്റുചെയ്തു

 

ന്യൂഡൽഹി: വിലക്കയറ്റം , തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് അറസ്റ്റുചെയ്തു. ബലംപ്രയോഗിച്ചാണ് അറസ്റ്റുചെയ്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത ശശി തരൂർ അടക്കമുളള എം പിമാരെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.

പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽഗാന്ധിയുമാണ് പ്രതിഷേധമാർച്ചിന് നേതൃത്വം നൽകിയിത്. കറുത്ത വസ്ത്രം ധരിച്ചാണ് എംപിമാരും പ്രവർത്തകരും പ്രതിഷേധിച്ചത്.വിജയ് ചൗക്കിൽ പ്രതിഷേധം ആരംഭിക്കുമ്പോൾ തന്നെ എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  എ ഐ സി സി ആസ്ഥാനത്ത് പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എ ഐ സി സി ആസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

അതേസമയം കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വന്‍ സുരക്ഷ ഏർപ്പെടുത്തി. ജന്തര്‍ മന്ദര്‍ ഒഴികെ ന്യൂഡല്‍ഹി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചിരിക്കുകയാണ്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ പാചകം ചെയ്തു. മധ്യപ്രദേശില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

എ ഐ സി സി ആസ്ഥാനം കേന്ദ്രസേനയും ഡല്‍ഹി പൊലീസും വളഞ്ഞു. പാര്‍ലമെന്‍റിലും സുരക്ഷ ശക്തമാക്കി. ഇന്ത്യയിൽ ജനാധിപത്യം മരിച്ചെന്ന് രാഹുൽ ഗാന്ധി. വിലക്കയറ്റം ഉൾപ്പെടെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാവുന്നില്ല. ജനകീയ വിഷയങ്ങൾ ഉയർത്തുന്നതിനാലാണ് തന്നെ വേട്ടയാടുന്നത്. ഗാന്ധി കുടുംബമല്ല , ഒരു പ്രത്യയശാസ്ത്രമാണ്. ആ ആശയത്തെയാണ് ആർഎസ്എസും ബിജെപിയും ഭയപ്പെടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button