പിണറായി സർക്കാർ പെൻഷൻ കാരെ വഞ്ചിച്ചു; കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ
അരിക്കുളം : പെൻഷൻ പരിഷ്ക്കരണ കുടിശികയും ഡി.എ.യും നൽകാതെ കേരള സർക്കാർ പെൻഷൻ കാരെ വഞ്ചിച്ചുവെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ പറഞ്ഞു. കെ.എസ്.എസ്.പി.എ. അരിക്കുളം മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി മെഡി സെപ്പ് പദ്ധതി കുറ്റമറ്റതാക്കണം. കോഴിക്കോട് വെച്ചു നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് യോഗം രൂപം നൽകി. കെ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകൾക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സി.രാമദാസ് ഉപഹാരം നൽകി. ജനറൽ സെക്രട്ടറി രഘുനാഥ് എഴുവങ്ങാട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.എസ്.പി.എ. ബ്ലോക്ക് പ്രസിഡണ്ട് ഒ.എം.രാജൻ മാസ്റ്റർ, ബ്ലോക് സെക്രട്ടറി പി.കെ.രാഘവൻ, ബി.ഉണ്ണിക്കൃഷ്ണൻ, ടി. രാരുക്കുട്ടി മാസ്റ്റർ, സി.എം. ജനാർദ്ദനൻ മാസ്റ്റർ, രാമചന്ദ്രൻ നീലാംബരി, പി.കെ.നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.രാമാനന്ദൻ സ്വാഗതവും ഒ.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.