LOCAL NEWS
പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ച്
പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു..മാർച്ച് DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: ബി പി ബബിഷ് ഉത്ഘാടനം ചെയ്തുരാജ്യത്തെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയിരുന്ന സ്കോളർഷിപ്പ് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ പുതിയമാനദണ്ഡപ്രകാരമാണ് നിർത്തലാക്കിയത്. എസ് എഫ് ഐ ഏരിയ പ്രസിഡന്റ് നവ്തേജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഫർഹാൻ സ്വാഗതം ആശംസിച്ചു.ഏരിയ സെക്രട്ടറിയേറ്റ് അംഗം ദേവനന്ദ നന്ദി പറഞ്ഞു.
Comments