CALICUTDISTRICT NEWS

പിൻസീറ്റുകാർക്കും ഹെൽമെറ്റ്‌: ആദ്യദിനം ഉപദേശം മാത്രം

കോഴിക്കോട്‌:ഇരുചക്രവാഹനത്തിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ്‌ വേണമെന്ന ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ  നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ്‌  പരിശോധന നടത്തി. ആദ്യ ദിവസം പിഴ ചുമത്താതെ താക്കീത്‌ ചെയ്‌തുവിട്ടു. അടുത്ത ദിവസം മുതൽ ഹെൽമെറ്റ്‌ പരിശോധന കർശനമാക്കും
ട്രാൻസ്‌പോർട്ട്‌ കമീഷണറുടെ നിർദേശ പ്രകാരമായിരുന്നു പരിശോധന. പിൻസീറ്റിലിരിക്കുന്നവർ ഹെൽമെറ്റ്‌ വച്ചില്ലെങ്കിൽ  500 രൂപയാണ്‌ പിഴ. നാല്‌ വയസ്സ്‌ കഴിഞ്ഞ കുട്ടികളും ഹെൽമെറ്റ്‌ ധരിക്കണം. വാഹനത്തെ പിന്തുടർന്ന്‌ പിടികൂടുകയോ അപകടം വരുത്തുകയോ ചെയ്യരുതെന്ന്‌ പൊലീസിന്‌ നിർദേശമുണ്ട്‌.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button