ANNOUNCEMENTSKERALA

പി.എസ്.സി, പഴയ ലിസ്റ്റുകളിൽ നിന്നും 3110 നിയമന ശുപാർശ കൂടി

ആഗസ്ത് നാലിന്‌ കാലാവധി അവസാനിച്ച 493 റാങ്ക്‌ പട്ടികയിൽനിന്ന്‌  അവസാന ഘട്ടം 800 ഓളം ഒഴിവുകൾ കൂടി പരിഗണിച്ചു.സർക്കാർ നിർദ്ദേശിച്ച പ്രകാരം നേരത്തെ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ വെച്ചാണിത്.

ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്‌ തസ്തികയിൽ ഇതിനകം 8188 പേർക്ക് നിയമന ശുപാർശ അയച്ചു. കാലാവധിക്കുള്ളിൽ റിപ്പോർട്ട്‌ ചെയ്ത 865 ഒഴിവുകൂടി നിയമന ഉത്തരവ് നൽകാനുണ്ട്. എൽഡി ക്ലർക്ക് തസ്തികയിൽ 10,644 പേർക്ക്‌ നിയമനം നൽകി. 1333 ഒഴിവിൽക്കൂടി ശുപാർശ അയക്കാനുണ്ട്.

സ്റ്റാഫ് നേഴ്സ് തസ്തികയിൽ 2463 പേരെ നിയമിച്ചു. 442 പേർക്കുകൂടി നിയമനം നൽകും. ഡ്രൈവർ (എൽഡിവി) തസ്തികയിൽ 1148 പേർക്ക്  നിയമന ശുപാർശ നൽകി. 71 ഒഴിവിലേക്കുകൂടി നിയമനം നൽകും. അസി. സെയിൽസ്മാൻ തസ്തികയിൽ 2738 പേർക്ക് ശുപാർശ നൽകി.  229 ഒഴിവുകൂടി നികത്താനും നടപടിയായി.

പ്രമോഷനനുസരിച്ച് കേഡർ തസ്തികയിൽ എത്രമാത്രം ഒഴിവുണ്ടാകുമെന്ന് കണ്ടെത്തി അവയും റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്‌. ആഗസ്‌ത്‌ ആദ്യം  വിവിധ തസ്‌തികളിൽ റിപ്പോർട്ട് ചെയ്ത 3110 ഒഴിവിലേക്കാണ്‌ ഇനി നിയമനശുപാർശ അയക്കാനുള്ളത്‌.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button