DISTRICT NEWSTHAMARASSERI
പി ശാദുലിയെ അനുസ്മരിച്ചു
പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവായിരുന്ന പി ശാദുലി അനുസ്മരണം കുയിമ്പിലുന്ത്, പാലേരി പാറക്കടവ് എന്നിവിടങ്ങളിൽ യൂത്ത് ലീഗ് ശാഖാക്കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു. കുയിമ്പിലുന്തിൽ, ചങ്ങരോത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എപി അബ്ദു റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ജൗഹർ പാലേരി അധ്യക്ഷനായിരുന്നു.
ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ എം ഷംനാദ്,ആർ കെ മുഹമ്മദലി,പി എം അബ്ദുള്ള,പി കെ മുനീർ,ഒ അബ്ദുള്ള,പി എം മനാഫ്,സി കെ ഫസൽ എന്നിവർ സംസാരിച്ചു. പാറക്കടവിൽ യൂത്ത് ക്ലബ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. എം ഷാഫി1 അധ്യക്ഷനായിരുന്നു. വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി,വി പി നിസാർ,മുനീർ പാറക്കടവ്,കെ കെ മനാഫ്,കെ തസ്‌നീം,സി കെ ശാമിൽ,വി ഹംദാൻ,കെ ഫായിസ് എന്നിവർ സംസാരിച്ചു
Comments