Uncategorized
പുതുതലമുറയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘പുഴുക്കുത്തുകൾ’ എന്ന പേരിൽ ലഘു സിനിമ തയ്യാറാകുന്നു
കൊയിലാണ്ടി: പുതുതലമുറയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ലഘു സിനിമ ഒരുങ്ങുന്നു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി അനിൽ ആണ് പുഴുക്കുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് . ഷാജി പയ്യോളിയാണ് ചിത്രം സംവിധാനം ചെയുന്നത്.
വിദ്യാർത്ഥികൾ ഉൾപ്പെടെ എം. ഡി. എം. എ പോലുള്ള സിന്തെറ്റിക് ലഹരിയുടെ പിടിയിൽ അമരുന്ന സാഹചര്യത്തിലാണ് പോലീസിന്റെയും സാമൂഹ്യ സംഘടനകളുടെയും സഹകരണത്തോടെ ഇത്തരമൊരു ടെലി ഫിലിം ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ പി. എം. ശൈലേഷ് നിർവഹിച്ചു. ചിത്രത്തിലെ ഗാനരചന നിർവഹിച്ചത് സിവിൽ പോലിസ് ഓഫിസറായ ഒ. കെ.സുരേഷ് ആണ്. ക്യാമറ യു. കെ. ഷിജു. പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ എം സുരേഷ് ബാബു, മനോജ് ആവള, മുരളീധരൻ ഊരള്ളൂർ, സുജിത്ത് എന്നിവർ സംസാരിച്ചു.
Comments