കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു
കോൺഗ്രസ് അധ്യക്ഷനായി കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. എ ഐ സി സി ആസ്ഥാനത്ത് രാവിലെ 10.30ന് തുടങ്ങിയ ചടങ്ങിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർഗെയ്ക്ക് വിജയ സർട്ടിഫിക്കറ്റ് കൈമാറി.
രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം തെരഞ്ഞെടുപ്പിലൂടെ ജയിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്ഗെ സോണിയഗാന്ധിയില്‍ നിന്ന് ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖർഗയെ പ്രഖ്യാപിച്ചതിൻ്റെ സാക്ഷ്യപത്രം മധുസൂദൻ മിസ്ത്രി വായിച്ചു. തുടര്‍ന്നായിരുന്നു അധികാരകൈമാറ്റം. എഐസിസി തെരഞ്ഞെടുപ്പ് സമിതി ഉടൻ രൂപീകരിക്കും.എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതിയുണ്ടാക്കും.അധ്യക്ഷന് താഴെ പിന്നാക്ക വിഷയങ്ങളിൽ ഉപദേശക സമിതി ഉടൻ നിലവിൽ വരുമെന്നും ഖര്‍ഗെ പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് ഉൾപാർട്ടി ജനാധിപത്യത്തിൻ്റെ തെളിവാണ്.എല്ലാവർക്കും ഒന്നിച്ച് യുദ്ധം ചെയ്യാം.വിജയികളാകാം എന്നും അദ്ദേഹം പറഞ്ഞു.