പുറക്കാട് കലാ നിവാസില്‍ ഇ.കെ കുമാരന്‍ മാസ്റ്റര്‍ നിര്യാതനായി
പുറക്കാട് കലാ നിവാസില്‍ ഇ.കെ കുമാരന്‍ മാസ്റ്റര്‍ (84) നിര്യാതനായി. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാൻ, ജനതാദള്‍ സംഘടനയുടെ ജില്ലാ കമ്മിറ്റിയംഗം, ടീച്ചേഴ്‌സ് സെന്റര്‍ എന്ന സംഘടനയുടെ സംസ്ഥാന തല പ്രവര്‍ത്തകൻ എന്നീ നിലകളില്‍ പ്രവർത്തിച്ചു.
പരേതരായ ചെറിയേക്കന്‍-കുട്ടൂലി ദമ്പതികളുടെ മകനാണ്. ഭാര്യ ലളിത(റിട്ടേഡ് സർക്കാർ ജീവനക്കാരി), മക്കൾ ശ്രീകല (അധ്യാപിക) സുധീർ ബാബു (റിട്ടേഡ് പ്രിൻസിപ്പൽ ജി.വി. എച്ച് .എസ് പേരാമ്പ്ര), സുനിൽ ബാബു (ഐ, എച്ച്, ആർ.ഡി കോഴിക്കോട്). മരുമക്കൾ ഗണേശൻ കുനിയൽ (റിട്ടേഡ് പ്രഫസർ ഗവ: കോളേജ് കൊയിലാണ്ടി), സിംന (കൂത്താളിവൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ), ലിജി (സി.എം, എച്ച്, എസ്, എസ് മണ്ണൂര്), സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ, മാണിക്യം ടീച്ചർ, കല്യാണിടീച്ചർ. ശവസംസ്കാരം ഇന്ന് ( 4-6-23) വൈ :4 മണിക്ക്. അനുശോചന യോഗം 5 മണിക്ക് പുറക്കാട് ടൗണിൽ നടക്കും.