KOYILANDILOCAL NEWS
പുസ്തക പ്രകാശനം നടത്തി
കൊളത്തറ ആത്മവിദ്യാ സംഘം യു.പി.സ്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി പുസ്തക പ്രകാശനം നടത്തി. ആത്മ വിദ്യാസംഘ ത്തിൻ്റ സ്ഥാപകനും, നവോത്ഥാന നായകരിൽ ഒരാളുമായ ശ്രീ വാഗ്ഭടാനന്ദനെ ക്കുറിച്ച് ഡോ: ശരത് മണ്ണൂർ രചിച്ച ജീവചരിത്ര ഗ്രന്ഥമാണ് പ്രകാശനം ചെയ്തത്. സ്കൂൾ ഹെഡ്മാസ്റ്റർ എൻ വി മുരളി പ്രകാശനം നിർവ്വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, ഗ്രന്ഥകാരനുമായ സതീഷ് ബാബു കൊല്ലമ്പലത്ത് പുസ്തകം ഏറ്റുവാങ്ങി. സാംസ്കാരിക പ്രവർത്തകൻ എം എ ബഷീർ പുസ്ത പരിചയം നടത്തി.
പി ടി എ പ്രസിഡണ്ട് ഫിർദൗസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുസ്തകം രചിച്ച ഡോ: ശരത് മണ്ണൂർ, എഴുത്തുകാരൻ ജയക്കിളി, സ്കൂൾ വിദ്യാരംഗം കൺവീനർ എൻ പി സുനിൽ, എസ് ആർ ജി കൺവീനർ മുജീബ് റഹ്മാൻ, എന്നിവർ സംസാരിച്ചു. സ്കൂൾ ലൈബ്രേറിയൻ കെ പി അഷ്റഫ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ടി മൻസൂർ അലി നന്ദിയും പറഞ്ഞു.
Comments