പൂക്കാട് അടിപ്പാത കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്
ദേശീയപാത 6 വരിയാക്കി വികസിപ്പിക്കുമ്പോൾ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും അധിവസിക്കുന്ന ഹൈവേയുടെ പടിഞ്ഞാറു ഭാഗം പൂർണ്ണമായും ഒറ്റപ്പെട്ടു പോവുന്ന രീതിയിൽ തയ്യാറാക്കിയ നിലവിലെ അലൈൻമെന്റ് മാറ്റി പുക്കാട്ടങ്ങാടിയിൽ ബസ്സ് ഗതാഗതത്തിന് ഉൾപ്പെടെ യുള്ള സൗകര്യത്തോടു കൂടിയ അടിപ്പാത നിർമ്മിക്കണം. ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, ESI ,ക്ലിനിക്ക് , പൂക്കാട് കലാലയം എന്നിവ സ്ഥിതി ചെയ്യുന്നത് ഹൈവേയുടെ കിഴക്ക് ഭാഗത്താണ്. പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് തിരുവങ്ങൂരിൽപ്പോയോ , ചെങ്ങോട്ടു കാവിൽപ്പോയോ വേണം കിഴക്ക് ഭാഗത്ത് എത്താൻ . പൂക്കാട് അടിപ്പാത അനുവദിക്കുന്നതു വരെ കോൺഗ്രസ്സ് പ്രക്ഷോഭരംഗത്തുണ്ടാകുമെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻ അഡ്വ: കെ പ്രവീൺ കുമാർ വ്യക്തമാക്കി. ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ മാടഞ്ചേരി സത്യനാഥൻ മുഖ്യ ഭാഷണം നടത്തി.. മണ്ഡലം പ്രസിഡണ്ട് ഷബീർ എള വനക്കണ്ടി അധ്യക്ഷത വഹിച്ചു. വാഴയിൽ ശിവദാസൻ , അജയ് ബോസ്, സുഭാഷ്, അനിൽ പാണലിൽ , നാരായണൻ കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. ശ്രീമതി വത്സല പുല്ല്യത്ത് , ഷൈമ ചെറുള ക്കണ്ടി, പി.പി ശ്രീജ, മണികണ്ഠൻ മേലടുത്ത് ആലിക്കോയ പുതുശ്ശേരി , കുന്നത്ത് ബാലകൃഷ്ണൻ മുസ്തഫ പള്ളിവയൽ കുനി എന്നിവർ നേതൃത്വം നൽകി