പൂക്കാട് കലാലയം സുകൃതം പരിപാടി മാതൃഭൂമി അസി. എഡിറ്ററും എഴുത്തുകാരനുമായ കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു
കലാസാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയം ആദ്യകാല സംഘാടകനുമായിരുന്ന ടി പി ദാമോദരൻ നായരുടെ അനുസ്മരണ പരിപാടി കലാലയം അശോകം ഹാളിൽ മാതൃഭൂമി അസി. എഡിറ്ററും എഴുത്തുകാരനുമായ കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു കലാലയം പ്രസിഡണ്ട് യു കെ രാഘവൻ അധ്യക്ഷനായി. കെ ശ്രീനിവാസൻ അനുസ്മരണ ഭാഷണം നടത്തി. കീർത്തി മുദ്രാസമർപ്പണം ശിവദാസ് ചേമഞ്ചേരിയും, പ്രചോദനമുദ്രാസമർപ്പണം ശിവദാസ് കരോളിയും നിർവ്വഹിച്ചു. കലാസാംസ്കാരിക സാമൂഹ്യരംഗത്തെ ശ്രദ്ധേയമായ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ കീർത്തിമുദ്രാ പുരസ്ക്കാരം സത്യനാഥൻ മാടഞ്ചേരിയും, നന്തി പ്രകാശും ഏറ്റു വാങ്ങി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 7 കുട്ടികൾക്ക് പ്രചോദന മുദ്രാ പുരസ്ക്കാരം സമ്മാനിച്ചു. ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ പ്രശ്നോത്തരി മത്സരത്തിൽ പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി. പ്രസംഗ മത്സരത്തിൽ ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂൾ, കാപ്പാട് ജി.എം. യു.പി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. കലാലയം ജനറൽ സെക്രട്ടറ്റ സുനിൽ തിരുവങ്ങൂർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. വി.വി. മോഹനൻ, കെ. രാധാകൃഷണൻ, ശ്യാം സുന്ദർ എന്നിവർ സംസാരിച്ചു.