CALICUTDISTRICT NEWS
പൂക്കാട് കലാലയത്തില്‍ സംഗീതോത്സവത്തിന് തുടക്കം കുറിച്ചു
കൊയിലാണ്ടി: പൂക്കാട് കലാലയത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഗീതോത്സവം ആരംഭിച്ചു. ഒന്‍പതു ദിവസം നീണ്ടു നില്ക്കുന്ന സംഗീതോത്സവം സംഗീതജ്ഞന് പ്രൊഫ. കാവുംവട്ടം വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. സത്യന് മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു.കലാലയം പ്രസിഡണ്ട് യൂ.കെ രാഘവന്, ശ്യാം സുന്ദര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ശിവദാസ് ചേമഞ്ചേരി ജനറല്‍ സെക്രട്ടറി കെ. ശ്രീനിവാസര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് നാരായണ പ്രകാശ്, കെ.സി.വിവേക്, നിതുല്‍ പാലക്കാട് എന്നിവരുടെ പക്കമേളത്തില്‍ അമൃത ടി.വി. ശ്രുതിലയം ഫെയിം അജിത് നമ്പൂതിരിയുടെ സംഗീത കച്ചേരി നടന്നു. ഇന്ന്(30-09-19) വൈകീട്ട് കലാലയം വിദ്യാര്‍ഥികളുടെ സംഗീത കച്ചേരി നടക്കും
Comments