KOYILANDILOCAL NEWSUncategorized

കൊയിലാണ്ടി നഗരസഭയുടെ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ആരംഭിച്ചു

കൊയിലാണ്ടി: ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം പ്രദാനം ചെയ്യുക ,രോഗവിവരങ്ങളെ മുൻകൂട്ടി മനസ്സിലാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് കൊയിലാണ്ടി നഗരസഭ ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ആരംഭിച്ചു. ഫിബ്രു 8,9,10 തിയ്യതികളിലായി ഇ എം എസ് ടൗൺ ഹാളിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി വി  നാരായണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ പി സുധ അധ്യക്ഷത വഹിച്ചു.

മെഗാമെഡിക്കൽ ക്യാമ്പ്, എക്സിബിഷൻ, ജീവിതശൈലി രോഗനിർണ്ണയം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാർ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും. നഗരസഭ ഉപാധ്യക്ഷൻ കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ എ ഇന്ദിര, കെ ഷിജു, സി  പ്രജില, ഇ കെ അജിത്, കൗൺസിലർമാരായ പി രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, കെ കെ വൈശാഖ്, എ അസീസ്, എ എ ലളിത, നഗരസഭ സെക്രട്ടറി ഇന്ദു എസ്  ശങ്കരി, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. വി വിനോദ്, തിരുവങ്ങൂർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. കെ ജെ ഷീബ, അരിക്കുളം എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. സി സ്വപ്ന, ജീവതാളം നോഡൽ ഓഫീസർ ഡോ. കെ റഷീദ് , ഐ സി ഡി എസ് സൂപ്പർവൈസർ സി സബിത, ക്ലീൻസിറ്റി മാനേജർ ടി കെ സതീഷ്കുമാർ, കുടുംബശ്രീ സി ഡി എസ് അധ്യക്ഷ രായ എം പി ഇന്ദുലേഖ, കെ കെ വിപിന എന്നിവർ സംസാരിച്ചു.

കാൻസർ – വൃക്ക രോഗ-ജീവിതശൈലി നിർണ്ണയം, ആരോഗ്യ വിജ്ഞാനപ്രദർശനം, വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ, ലഹരി വിമുക്ത ക്യാമ്പയിൻ, ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ ക്യാമ്പിൽ നടക്കും. ഇതോടനുബന്ധിച്ച് മലബാർ മെഡിക്കൽ കോളേജ്, തണൽ വടകര, നെസ്റ്റ്. കൊയിലാണ്ടി ഐ സി ഡി എസ്, താലൂക്ക് ആശുപത്രി സ്വന്ത്വനം പാലിയേറ്റീവ്, എം വി ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവരുടെ പവലിയൻ ഒരുക്കിയിട്ടുണ്ട്.

കാൻസർ രോഗനിർണ്ണയത്തിനായുള്ള ഉയർന്ന സാമ്പത്തിക ചെലവ് വരുന്ന പാപ്സ്മിയർ, മാമോഗ്രാം തുടങ്ങിയ പരിശോധനകൾ മലബാർ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം – എം വി ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെ നടക്കും. കാരുണ്യ,മൈക്രോ ഹെൽത്ത്, ആയുഷ് എന്നിവരുടെ സഹകരണത്തോടെ ലാബ് പരിശോധനകളും നേതൃ പരിശോധനയും നടക്കും. ഫിബ്രു. 10 ന് വൈകീട്ടോടെ ക്യാമ്പ് അവസാനിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button