ഇസ്രയേൽ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് മൊബൈൽ ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ മലയാളിയും. കൊച്ചിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ജയ്സൺ കൂപ്പറുടെ ഫോൺ ആണ് ചോർത്തപ്പെട്ടത്.
സൈബര്‍ ആയുധമെന്ന നിലയില്‍ ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് 2016-ല്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് പെഗാസസ്. ഇത് എന്‍.എസ്.ഒ ഗ്രൂപ്പ് സര്‍ക്കാരുകള്‍ക്ക് വിതരണം ചെയ്യുന്നതായി വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും ദ വയർ എന്ന ഓൺ ലൈൻ മാധ്യമവും ഇത്തരിത്തിൽ ചോർത്തപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തു വിട്ടു. ഇതിലാണ് ജയ്സൺ കൂപ്പറും ഉൾപ്പെടുന്നത്.
ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തി എന്നാണ് ദ വയർ റിപ്പോർട്ട് ചെയ്തത്.
അമ്പതോളം രാജ്യങ്ങളില്‍നിന്നായി 50,000ത്തോളം പേരുടെ നമ്പറുകള്‍ പെഗാസസിന്റെ ഡാറ്റാബേസില്‍ ഉണ്ടന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അറബ് രാജകുടുംബാംഗങ്ങള്‍, ബിസിനസ് എക്സിക്യുട്ടീവുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരും രാഷ്ട്രീയപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ഡേറ്റാ ബേസിലുണ്ടെന്ന് അവര്‍ പറയുന്നു.
എന്നാൽ ജനാധിപത്യത്തെ മാനിക്കാത്ത ഭരണാധികാരികൾ ഇതിലപ്പുറവും ചെയ്യും എന്ന നിലയിലാണ് ജയ്സൺ കൂപ്പറെ പോലുള്ളവർ പ്രതികരിച്ചത്.
Fb Post
ാരിഖ് അലിയുമായിട്ടാണോ എന്നോർമ്മയില്ല, ഫിദൽ കാസ്ട്രോ ഒരു അഭിമുഖത്തിൽ ബൈബിൾ ഭാഷ കടമെടുത്ത് പറയുന്നുണ്ട്, സർവ്വ പ്രതാപിയായ ഒരു റോമൻ ചക്രവർത്തിപോലും റൊണാൾഡ് റെയ്ഗനെപ്പോലെ സർവ്വശക്തനായിരുന്നില്ല എന്ന്. ജനാധിപത്യം എന്ന് വിളിപ്പേരിട്ടിരിക്കുന്ന നമ്മുടെ ഭരണക്രമത്തിലെ ഭരണാധികാരികളും അങ്ങനെ തന്നെ.ദൈവങ്ങളെപ്പോലെ അവർ എല്ലാം അറിയുന്നു, നാട്ടിലെ ഒരു ഇലയനക്കം പോലും…എന്നിട്ട് ജനാധിപത്യം മുന്നേറുകയാണെന്നും അവർ നമ്മളോട് പറയുന്നു….
ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം സുപ്രീം കോടതി ജഡ്ജിമാരുടെ വരെ ഫോണുകൾ ചോർത്തപ്പെടുന്നുണ്ട്. പക്ഷെ ഭീമാ കൊറെഗാവ് കേസിൽ റോണാ വിൽസന്റെയും സുരേന്ദ്ര ഗാഡ്‌ലിംഗിന്റെയും കമ്പ്യൂട്ടറുകളിൽ മാൽവെയർ ഉപയോഗിച്ച് കൃത്രിമ ഫയലുകൾ കടത്തിവിട്ടു എന്ന വിവരങ്ങൾ തെളിവ് സഹിതം പുറത്തുവന്നിട്ടും ഫാദർ സ്റ്റാൻ സ്വാമി തന്റെ ലാപ്ടോപ് ചോർത്തപ്പെട്ടു എന്ന് പറഞ്ഞിട്ടും അനങ്ങാതിരുന്ന ഇന്ത്യൻ നീതിന്യായ സംവിധാനങ്ങൾ തങ്ങളുടെയും ഫോണുകൾ ചോർത്തപ്പെടുന്നു എന്ന് കാണുമ്പോൾ എന്തെങ്കിലും പ്രതികരണം നടത്തുമോ….
ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ ഞാനുമുണ്ട് എന്നറിയുന്നു. പക്ഷെ അതുമായി ബന്ധപ്പെട്ട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ ഇതല്ല, ഇതിനപ്പുറവും ചെയ്യും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നിലകൊള്ളുന്നത്. അതുകൊണ്ട് ഇപ്പോൾ ചെയ്യുന്നതെന്തോ അതൊക്കെ തുടർന്നും ചെയ്തുകൊണ്ടേയിരിക്കും…നിങ്ങളുടെ ഭീകരതകൾ ഞങ്ങൾ നേരിടുക തന്നെ ചെയ്യും… Jaison Cooper