പെട്രോൾ ഡീസൽ വിലയിൽ നേരിയ കുറവ്
പെട്രോൾ ഡീസൽ വില നൂറു കടന്ന് റെക്കോഡ് വർധനവിൽ എത്തിയ ശേഷം ആദ്യമായി 20 പൈസ കുറഞ്ഞു. ജൂലയ് 17 ലെ വർധനവിന് ശേഷം ആദ്യമായാണ് വിലയിൽ മാറ്റം ഉണ്ടാവുന്നത്.
ഒരു ലിറ്ററിന് 102.28 രൂപയാണ് കോഴിക്കോട് തിങ്കളാഴ്ച പെട്രോൾ വില റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് പെട്രോൾ വില ഏറ്റവും ഒടുവിലായി പുതുക്കിയത് 2021 ഓഗസ്റ്റ് 22 ആം തിയ്യതി. -0.15 രൂപയുടെ കുറവാണ് വിലയില്‍ അവസാനമായി രേഖപ്പെടുത്തിയത്.
മെയ് 4 മുതൽ സർക്കാർ എണ്ണ വിപണന കമ്പനികൾ ദിവസേനയുള്ള ഇന്ധന വില പരിഷ്കരണം പുനരാരംഭിച്ചു. അതിനുശേഷം പെട്രോൾ വില ലിറ്ററിന് 10.88 രൂപയും ഡീസലിന് 9.47 രൂപയും വർധിച്ചിരുന്നു.
2020 മാർച്ചിനും 2020 മെയ് മാസത്തിനും ഇടയിൽ കേന്ദ്രം എക്സൈസ് തീരുവ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും ഉയർത്തിയിരുന്നു. പെട്രോളിന് എക്സൈസ് തീരുവ ലിറ്ററിന് 19.98 രൂപയിൽ നിന്ന് 32.9 രൂപയായാണ് ഉയർത്തിയത്. ഡീസലിന് എക്സൈസ് തീരുവ ലിറ്ററിന് 15.83 രൂപയിൽ നിന്ന് 31.8 രൂപയായി ഉയർത്തി. ഈ പരിഷ്കരണത്തിനുശേഷം, കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ എന്നിവയിലൂടെയുള്ള നികുതി പിരിവ് 88 ശതമാനം ഉയർന്ന് 3.35 ലക്ഷം കോടി രൂപയായി. ഒരു വർഷം മുമ്പ് 1.78 ലക്ഷം കോടി രൂപയായിരുന്നു ഇന്ധനത്തിൽ നിന്നുള്ള നികുതി വരുമാനം.