KERALA
പെണ്‍കുട്ടികള്‍ കൂടുതല്‍ ധൈര്യശാലികളാവണം. ഗവർണ്ണർ മോഫിയയുടെ വീട് സന്ദർശിച്ചു
ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീൻ്റെ മരണം നിർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
മരണം നിർഭാഗ്യകരമാണ്. നഷ്ടമായത് ഒരു മിടുക്കിയെയാണ്. പെൺകുട്ടികൾ ധൈര്യശാലികളാവണം. ജീവനൊടുക്കുകയല്ല, പോരാടുകയാണ് വേണ്ടത്. യുവതികൾ ഇക്കാര്യത്തിൽ തീരുമാനം എടുക്കണം. ചില മോശം ആളുകളുണ്ടെങ്കിലും കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്നാണ് എന്നും ഗവർണർ പ്രതികരിച്ചു.
Comments