KOYILANDI
പെന്‍ഷനേഴ്‌സ് യൂണിയന്‍ കുടുംബ സംഗമം
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെങ്ങോട്ടുകാവ് യൂണിറ്റ് കുടുംബ സംഗമവും കൈതാങ്ങ് സഹായ വിതരണവും നടത്തി. ചെങ്ങോട്ടുകാവ് യു.പി.സ്‌കൂളില്‍ നടന്ന സംഗമം കന്മന ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു. യൂണിറ്റ് പ്രസിഡന്റ് പി.കെ.ബാലകൃഷ്ണന്‍ കിടാവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ.കെ.മാരാര്‍ കൈതാങ്ങ് സഹായ വിതരണം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഗീതാനന്ദന്‍, പഞ്ചായത്തംഗം ടി.വി.സാദിഖ്, ജില്ലാ ജോ.സെക്രട്ടറി ടി.വി.ഗിരിജ, ഇ.കെ.ഗോവിന്ദന്‍, ടി.വേണുഗോപാലന്‍, വാസുദേവ കുറുപ്പ്, ഇ.കെ.ബാലന്‍, വി.കെ.ബാലകൃഷ്ണന്‍, ഇ.കെ.കല്ല്യാണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ അരങ്ങേറി
Comments