Uncategorized

പെരിങ്ങൊളം മിൽമ ഡയറിയുടെ ഓഫിസിൽ തീപിടിത്തം

പെരിങ്ങൊളം മിൽമ ഡയറിയുടെ പ്രൊക്യൂർമെന്റ് ആൻഡ് ഇൻപുട്ട് (പി.ആ ൻഡ്.ഐ) ഓഫിസിൽ തീപിടിത്തം. വ്യാഴാഴ്ച രാത്രി ഏഴുമണിക്കുശേഷമാണ് സംഭവം. മിൽമ ഡയറിയുടെ എതിർവശത്താണ് പി.ആൻഡ്.ഐയുടെ ജില്ല ഓഫിസ് പ്രവർത്തിക്കുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓഫിസിലെ ഫ്രിഡ്ജ്, ഫ്രീസർ, ഡോർ, ജനൽ എന്നിവ കത്തിനശിച്ചു.

ഓഫിസ് പ്രവർത്തിക്കാത്ത സമയമായതിനാൽ ആളപായമില്ല. സെക്യൂരിറ്റി ജീവനക്കാരൻ തീ കത്തുന്നത് കണ്ട് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. വെള്ളിമാട്കുന്നിൽ നിന്ന് അഗ്നി രക്ഷാസേനയുടെ ഒരു യൂനിറ്റും നാട്ടുകാരും ജീവനക്കാരും ചേർന്ന് തീയണച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button