LOCAL NEWS
പെരുവണ്ണാമൂഴി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കയർ ഭൂവസ്ത്രം വിരിക്കൽ ആരംഭിച്ചു
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പെരുവണ്ണാമൂഴി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മണ്ണിടിച്ചിൽ തടയാൻ കയർ ഭൂവസ്ത്രം വിരിക്കാൻ ആരംഭിച്ചു. വൃഷ്ടി പ്രദേശത്തെ 300 ഹെക്ടർ സ്ഥലത്ത് 14 കിലോമീറ്റർ ദൂരത്താണ് ഒരുകോടി രൂപയുടെ കയർ ഭൂവസ്ത്രം വിരിക്കുന്നത്.ദിവസേന 300 തൊഴിലാളികളെ ഉപയോഗപ്പെടുത്തി 45 ദിവസംകൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു വത്സൻ അധ്യക്ഷത വഹിച്ചു. എ.ഡി.എസ് സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Comments