പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ.
ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയ പല്ലൻ ഷൈജു പൊലീസിനെ വെല്ലുവിളിച്ച ശേഷം ഒളിവിലായിരുന്നു. മലപ്പുറം കോട്ടക്കൽ പൊലീസ് വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ഗുണ്ട കോടാലി ഷൈജുവിന്റെ കൂട്ടാളിയായിരുന്നു പല്ലൻ ഷൈജു. നേരത്തെ പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് പല്ലൻ ഷൈജുവിട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂട്ടുകാർക്കൊപ്പം പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലാണ് ഇയാളുടെ ഭീഷണി.
കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, കുഴൽപ്പണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷൈജു. കൊടകര, പുതുക്കാട്, തൃശ്ശൂർ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, ‘വയനാട് സുൽത്താൻ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കേരളത്തിനു പുറത്ത് ഗുണ്ടൽപേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിൽ കഞ്ചാവ് കേസുകളിലും പ്രതിചേർക്കപ്പെട്ടയാളാണ്.