DISTRICT NEWSLOCAL NEWSTHAMARASSERI

പൊലീസുകാരെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

താമരശേരി: താമരശേരിയിൽ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയിൽ പേനക്കളത്തിൽ പി കെ നുജൈം (32), സഹോദരൻ പി കെ നുഅയീം (24) എന്നിവരാണ് അറസ്റ്റിലായത്ത്. പോസ്റ്റ് ഓഫീസിന് മുമ്പിൽ ഹർത്താൽ അനുകൂലികൾ വാഹനം തടയുമ്പോൾ സ്ഥലത്തെത്തിയ  താമരശേരി എസ്ഐ സനൽരാജിനെയും നാല് പൊലീസുകാരെയും അക്രമിക്കുകയായിരുന്നു.
താമരശേരിയിൽ അക്രമസംഭവങ്ങളിൽ 5 കേസ് രജിസ്റ്റർചെയ്തു. അനുമതിയില്ലാത്തെ പ്രകടനം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസെടുത്തു. കല്ലേറില്‍ രണ്ട് കെഎസ്‌ആർടിസി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പുല്ലാഞ്ഞിമേട്ടിൽ കല്ലേറില്‍ ഡ്രൈവര്‍ കെ സി ഫാരിസിനാണ്‌ പരിക്കേറ്റത്‌. കോഴിക്കോട്ടുനിന്ന്‌ വയനാട്ടിലേക്ക് പോകുകയായിരുന്ന ബസിനുനേരെ വട്ടക്കുണ്ടിലുണ്ടായ കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു ഡ്രൈവര്‍ക്ക്‌ നിസ്സാര പരിക്കേറ്റു. തച്ചംപൊയിലിൽ ലോറി ഡ്രൈവറെ തടഞ്ഞ്  ഫോണ്‍ ഹര്‍ത്താലനുകൂലികള്‍ കൈക്കലാക്കി.
കൊടുവള്ളി വാവാട് കടയടപ്പിക്കാനെത്തിയ ഹർത്താലനുകൂലികളെ ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും തടഞ്ഞു. 5 പേരെ ഹർത്താലുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിലുമെടുത്തിരുന്നു.
കോഴിക്കോട്‌ നഗരത്തിൽ തുറന്ന്‌ പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിക്കാനും ശ്രമമുണ്ടായി. ഇവരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തുനീക്കി.
Tags :
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button