CRIME
പെൺകുട്ടിക്ക് സന്ദേശം അയച്ച യുവാവിനെ വെട്ടിക്കൊന്നു
പൂച്ചാക്കലില്‍ യുവാവിനെ ഏഴംഗസംഘം വെട്ടിക്കൊന്നു. ആലപ്പുഴ പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരി രോഹിണിയില്‍ വിപിന്‍ലാല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിൽപ്പെട്ട സുജിത്തിനെ പോലീസ് പിടികൂടി.
കഴിഞ്ഞദിവസം രാത്രിയാണ് ഏഴംഗസംഘം വിപിന്‍ലാലിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഒരു പെണ്‍കുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
സന്ദേശം അയച്ചതിനെച്ചൊല്ലി നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെപേരില്‍ തര്‍ക്കങ്ങളുണ്ടായി. തുടര്‍ന്ന് ഏഴംഗസംഘം വിപിന്‍ലാലിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. പോലീസ് അന്വേഷണം തുടരുകയാണ്.
Comments