ANNOUNCEMENTSKOYILANDILOCAL NEWS

പേരാമ്പ്രയിലെനാരായണക്കുറുപ്പ് മതിൽ ഇടിഞ്ഞ് വീണ് മരണപ്പെട്ടു

പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പറേന്റെ മീത്തൽ നാരായണകുറുപ്പ് (67) തൊട്ടടുത്ത വീടിന്റെ മതിൽ ഇടിഞ്ഞ് വീണ് മരണപ്പെട്ടു. മൂന്ന് മീറ്റർ ഉയരത്തിൽ കെട്ടിപ്പൊക്കിയ മതിൽ ഇടിഞ്ഞു വീഴുമ്പോൾ കല്ലിനും മണ്ണിനും ഇടയിൽ പെടുകയായിരുന്നു. അഗ്നിശമനസേന സംഭവ സ്ഥലത്ത് എത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശബ്ദം മനസിലാക്കി കുടുങ്ങി കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ് ഉടനടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാല് കോൺക്രീറ്റ് സ്ലാബിൽ കുടുങ്ങിയതിനാൽ പുറത്തെടുക്കാൻ വൈകി. പിന്നീട് വീടിന്റെ ചുമർ പൊളിച്ചാണ് ആളെ പുറത്തെടുത്തത്. വളരെ ഇടുങ്ങിയ സ്ഥലമായത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കി. ഭാര്യ ലക്ഷ്മി അമ്മ. മക്കൾ അനിത, ലത. മരുമക്കൾ ജയരാജ്(പാലക്കാട്) പ്രേമൻ (മുതുവണ്ണാച്ച)
സ്റ്റേഷൻ ഓഫീസർ സി പി ഗിരീശൻ, അസി. സ്റ്റേഷൻ ഓഫീസർ എ ഭക്തവത്സലൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button