LOCAL NEWS
പേരാമ്പ്രയിൽ ദ്വിദിന ചിത്രകല ക്യാമ്പ് ആരംഭിച്ചു
പേരാമ്പ്രയിലെ ചിത്രകാരൻമാരുടെ കൂട്ടായ്മയായ ക്യാമ്പിന്റെ ആഭിമുഖത്തിൽ ദ്വിദിന ചിത്രകല ക്യാമ്പ് ആരംഭിച്ചു. ചക്കിട്ടപാറ നരിനട റിവേര റിസോട്ടിലാണ് ക്യാമ്പ് നടക്കുന്നത്. ദി ക്യാമ്പിലെ 22 ചിത്രകാരന്മാരാണ് രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പിൽ ചിത്രരചന നടത്തുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻറ് കെ.സുനിൽ നിർവഹിച്ചു .ദിക്യാമ്പ് പ്രസിഡണ്ട് സി.കെ. കുമാരൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി ക്യാമ്പംഗങ്ങൾക്കുള്ളക്യാൻവാസും ,
ഗ്രാമ പഞ്ചായത്തംഗം ബിന്ദു സജി ബാഡ്ജും കൈമാറി. ചടങ്ങിൽ സെക്രട്ടറി കരുണാകരൻ പേരാമ്പ്ര, വിനോദ് കൊഴക്കോടൻ, രമേശ് കോവുമ്മൽ , ദിദീഷ് മലയിൽ, വി.വി കുഞ്ഞിക്കണ്ണൻ, ജോഷി പേരാമ്പ്ര എന്നിവർ സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് സുരേഷ് കനവ് നന്ദിയും പറഞ്ഞു.
Comments