LOCAL NEWS
പേരാമ്പ്ര മരുതേരിയില്‍ 2000 ത്തോളം തേങ്ങയും വിറകും അഗ്നിക്കിരയായി
പേരാമ്പ്ര മരുതേരിയില്‍ നീലഞ്ചേരിക്കണ്ടി കണാരന്‍റെ വീട്ടിലെ തേങ്ങാച്ചേവോടുകൂടിയ വിറകുപുര തേങ്ങ ഉണക്കാനിട്ട തീ പടര്‍ന്ന് കത്തിനശിച്ചു .2000 ത്തോളം തേങ്ങയും വിറകും അഗ്നിക്കിരയായി.
ഇന്നലെ രാത്രി ഒരുമണിയോടെയാണ് തീ വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. വിവരം പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ അറിയിച്ചതിനെതുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്‍ ,അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീയണച്ചതിനാല്‍ തീ വീടിനും മറ്റ്ഭാഗങ്ങളിലേക്കും പടരാതെ തടയാന്‍ കഴിഞ്ഞു. തേങ്ങയും ,ചേവും കത്തിനശിച്ചു .നാട്ടുകാരുടെ ഇടപെടല്‍ അഗ്നിരക്ഷാസേന യുടെ പ്രവര്‍ത്തനങ്ങളില്‍ സഹായകരമായി.
Comments