Uncategorized
നവംബര്‍ അഞ്ച് മുതല്‍ സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
നവംബര്‍ അഞ്ച് മുതല്‍ സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. ഇതോടെ സംസ്ഥാന വ്യാപകമായി എല്‍.പി.ജി സിലിണ്ടര്‍ നീക്കം നിലച്ചേക്കും. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ശനിയാഴ്ച രാവിലെ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഡിസംബറില്‍ വേതന കരാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായില്ല.
Comments