LOCAL NEWS

പൊതു പണിമുടക്ക്; എ ഐ ടി യു സി സമരസദസ്സ് സംഘടിപ്പിച്ചു.

മേപ്പയ്യൂർ : മാർച്ച് 28, 29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുന്നതിനായി എ ഐ ടി യു സി.യുടെ നേതൃത്വത്തിൽ ബഹുസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മേപ്പയ്യൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സമര സദസ്സ്  സംഘടിപ്പിച്ചു. എ. ഐ ടി യു സി ജില്ലാ ജോ.സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ കിസാൻസഭ മണ്ഡലം സെക്രട്ടറി പി ബാലഗോപാലൻ അധ്യക്ഷനായിരുന്നു. കെ കെ ബാലൻമാസ്റ്റർ, മഹിളാസംഘം നേതാവ് ജയന്തി രാജേന്ദ്രൻ , എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് കെ വി. ആനന്ദൻ , ബി കെ എം യു മണ്ഡലം പ്രസിഡണ്ട് എം കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എ ഐ വൈ എഫ് മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട് സ്വാഗതവും എ ഐ ടി യു സി മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി ബാബു കൊളക്കണ്ടി നന്ദിയും പറഞ്ഞു. കൊയിലോത്ത് ഗംഗാധരൻ, പി ടി ശശി, അഖിൽ കേളോത്ത്, കെ വി നാരായണൻ, കെ കെ അജിതകുമാരി എന്നിവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button