LOCAL NEWS
പൊയിൽക്കാവ് ക്ഷേത്രത്തിൽ വെബ് സൈറ്റ് പ്രകാശനവും സാമ്പത്തിക സമാഹരണവും ഡോ: മാധവൻ അനിരുദ്ധൻ ഉദ്ഘാടനം നിർവ്വഹിച്ചു
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ- ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് സാമ്പത്തിക സമാഹരണത്തിൻ്റെ ഉദ്ഘാടനവും ക്ഷേത്ര വെബ് സൈറ്റ് പ്രകാശനവും നടന്നു പ്രസിദ്ധ ഫുഡ് സയിൻ്റിസ്റ്റും നോർക്ക റൂട്ട്സ് ഡയരക്ടറുമായ ഡോ: മാധവൻ അനിരുദ്ധൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് രഞ്ജിത് ശ്രീധർ അധ്യക്ഷത വഹിച്ചു. കന്മന ശ്രീധരൻ, കമ്മിറ്റി ഭാരവാഹികളായ സി.വി.ബാലകൃഷ്ണൻ, യു.വി.മനോജ്, കെ.ദേവാനന്ദ് എന്നിവർ സംസാരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഗോവിന്ദൻ നായർ, കമ്മിറ്റി സെക്രട്ടറി ശശി കോതേരി, ഉപാധ്യക്ഷൻ ഡോ: വാസവൻ, ചെയർമാൻ യു.വി.ബാബുരാജ്, വി.പി.ശിവദാസൻ, എ.എസ്.സായൂജ് എന്നിവർ സന്നിഹിതരായിരുന്നു.
Comments