KOYILANDILOCAL NEWS
പൊയിൽക്കാവ് ബീച്ചിൽ അടികാടിനു തീ പിടിച്ചു
കൊയിലാണ്ടി: പൊയില്‍ക്കാവ് ബീച്ചിനു സമീപം അടിക്കാടിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കുതിച്ചെത്തിയ കൊയിലാണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണല്‍ വാരി ഇട്ടാണ് തീയണച്ചത്.
സ്റ്റേഷന്‍ ഓഫീസര്‍ സി പി ആനന്ദന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ ടി രാജീവന്‍ ഫയര്‍ & റെസ്‌ക്യൂ ഓഫിസര്‍മാരായ എ .ഷിജിത്ത്, പി നിഖില്‍ മറ്റു ജീവനക്കാരായ എ .എം വിജയന്‍ ,രാമദാസ് വിയ്യച്ചേരി, യൂ.കെ രാജീവന്‍ സിവില്‍ ഡിഫന്‍സ് മുഹമ്മദ്‌കോയ ചെങ്ങോട്ട്കാവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ന ഫയര്‍ഫോഴ്‌സ് തീയണച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്സിനൊപ്പം ചേര്‍ന്ന് തീയണക്കാന്‍ സജീവമായി ഉണ്ടായിരുന്നു.
Comments