LOCAL NEWS
പൊയിൽക്കാവ് യു.പി സ്കൂളിൽ നിറക്കൂട്ടത്തിൻ്റെ “റെഡ് ഡേ”
പൊയിൽക്കാവ് യു.പി സ്കൂൾ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബ് ജൂലൈ 13 ബുധൻ “റെഡ് ഡേ” ആയി അഘോഷിച്ചു. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ വൈവിധ്യങ്ങളായ ചുവന്ന നിറത്തിലുള്ള വസ്തുക്കൾ സ്കൂൾ വരാന്തയിൽ പ്രത്യേകം സജ്ജമാക്കിയ പവലിയനിൽ ആയിരുന്നു ചുവപ്പിൻ്റെ ഈ ഒരു ദിനം ഒരുക്കിയിരുന്നത്. കളിപ്പാട്ടങ്ങൾ, നിത്യോപക യോഗ വസ്തുക്കൾ, പഴങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയ നൂറ് കണക്കിന് വസ്തുക്കൾ ചുവപ്പിൽ തിളങ്ങി. കുഞ്ഞുങ്ങളിൽ നിരീക്ഷണ പാടവം നിറങ്ങളിലേയും അകൃതികളിലേയും കൗതുകം, വർണ്ണ വീക്ഷണം എന്നിവ വികസിപ്പിക്കുന്നതിന് സഹായകമാകുന്ന കളർ ഡേയ്സ് തുടർന്നുള്ള ബുധനാഴ്ചകളിൽ വ്യത്യസ്തവർണ്ണങ്ങളിൽ വിരിയുമെന്ന് ചിത്രകലാധ്യാപകൻ സൂരജ്കുമാർ പറഞ്ഞു. പ്രധാനാധ്യാപിക രോഷ്നി.ആർ ആശംസകൾ നേർന്നു.
Comments