KOYILANDILOCAL NEWS
പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സി ഡി എസ് ഒരുക്കിയ കുടുംബശ്രീ വിപണനമേള ഉദ്ഘാടനം ചെയ്തു
പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സി ഡി എസ് ഒരുക്കിയ കുടുംബശ്രീ വിപണനമേള ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് പി വേണു, സ്ഥിരം സമിതി അധ്യക്ഷൻ ബേബി സുന്ദർരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ജുബീഷ്, ഗ്രാമ പഞ്ചായത്തംഗം ബീന കുന്നുമ്മൽ സി ഡി എസ് ചെയർപേഴ്സൺ ടി കെ പ്രനീത സ്വാഗതവും, വൈസ് ചെയർപേഴ്സൺ ഷമിത സി പി നന്ദിയും പറഞ്ഞു.
Comments