KOYILANDILOCAL NEWS

പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ എസ് പി സി കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ് നടന്നു

കൊയിലാണ്ടി : പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ എസ് പി സി കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ് നടന്നു. വടകര  ഡി വൈ എസ് പി  ഹരിപ്രസാദ് സല്യൂട്ട് സ്വീകരിച്ചു.

സ്കൂളിൽനിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രെസ്  ജയലേഖ ടീച്ചർ ഉൾപ്പെടെയുള്ളവർക്കും , സർവീസിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്‌പെക്ടർ സാബുപി എം, ഫയർ &റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ .ആനന്ദൻ എന്നിവർക്കും യാത്രയയപ്പ് നൽകി.

ചടങ്ങിൽ എച്ച് എം . ശ്രീ. സുനിൽ കുമാർ, പി ടി എ പ്രസിഡന്റ്‌ രാജീവൻ, സബ്. ഇൻസ്‌പെക്ടർ ബാബു ടി സി, കമ്യുണിറ്റി പോലീസ് ഓഫീസർമാരായ സുജിത്. സി, ലിൻസി. ഡ്രിൽ ഇൻസ്‌ട്രക്ടർ മണികണ്ഠൻ എ എസ് ഐ ഷൈനി, എ എസ് ഐ ഷേർലി എന്നിവർ പങ്കെടുത്തു.

കേഡറ്റുകളായ സായുജ്ടി എം പരേഡ് കമാൻഡർ ആയും, നിഹാരിക എസ് സെക്കന്റ്‌ ഇൻ കമാൻഡറുമായ പരേഡിൽ അർജുൻ ടി സി നയിച്ച ഒന്നാം പ്ലാട്ടൂനും, സാനിയ രഞ്ജിത്ത് നയിച്ച രണ്ടാം പ്ലാട്ടൂനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button