KOYILANDILOCAL NEWS
പൊയിൽ കാവ് ഹയർസെക്കൻഡറി സ്കൂൾ 2020 -2022 വർഷത്തെ എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു
പൊയിൽ കാവ് ഹയർസെക്കൻഡറി സ്കൂൾ 2020 -2022 വർഷത്തെ എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു ചടങ്ങിൽ കോഴിക്കോട് റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആർ ഹരിദാസൻ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ശ്രീ എൻ സുനിൽകുമാർ ഹെഡ്മിസ്ട്രസ് ജയലേഖ ടീച്ചർ എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ സബ് ഇൻസ്പെക്ടർമാരായ ബാബു ടി സി സതീശൻ സാബു കീഴരിയൂർ എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസറായ എ എസ് ഐ രമേശൻ അധ്യാപകരായ സുജിത്ത് ലിൻസി ഡ്രിൽ ഇൻസ്ട്രക്ടർ ആയ ഷെർലി എന്നിവർ സംബന്ധിച്ചു എസ് പി സി കേഡ റ്റുമാരായ രോഹിത് പരേഡ് കമാൻഡറായും നിവ രഞ്ജിത്ത് സെക്കൻഡ് ഇൻ കമാൻഡറുമായ പരേഡിൽ മുഹമ്മദ്റിസാൻ നയിച്ച ഒന്നാം പ്ലാറ്റൂണും മധുമായ നയിച്ച രണ്ടാം പ്ലാറ്റൂണും മികച്ച പ്രകടനം കാഴ്ചവച്ചു
Comments