Uncategorized
പൊലീസിന് കൂടുതല്‍ അധികാരം നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
പൊലീസിന് കൂടുതല്‍ അധികാരം നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൊലീസ് സ്വമേധയാ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നിഷ്പക്ഷരായ ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവീറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്) ചുമത്താനാണ് തീരുമാനം. കലക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിലവില്‍ കാപ്പ അറസ്റ്റുകള്‍ക്ക് അനുമതി നല്‍കുന്നത്. പൊലീസിനു ഇനി നേരിട്ടു കാപ്പ ചുമത്താന്‍ കഴിയും.
പരാതിക്കാര്‍ ഇല്ലാതെ എടുക്കുന്ന കേസും ഇനി മുതല്‍ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന് (കാപ്പ) പരിഗണിക്കാനാണ് തീരുമാനം. നവംബര്‍ 22 ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വേണു, ഡിജിപി അനില്‍ കാന്ത്, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് കാപ്പയില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം ഉണ്ടായത്.
Comments