പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ഇരയെ പീഡിപ്പിച്ചു
പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിൽ പുറത്തിറങ്ങിയ യുവാവ് ഇരയെ പീഡിപ്പിച്ച കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് എസ് ജിതേഷിനെ (22) തളിപ്പറമ്പ് പൊലീസ് പിടികൂടി. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപോധിയോടെയാണ് ജിതേഷിന് പരോൾ അനുവദിച്ചിരുന്നത്. ഇത് ലംഘിച്ചാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ആന്തൂർ നഗരസഭാ പരിധിയിലെ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ശിക്ഷിക്കപ്പെട്ട യുവാവ് പരോളിൽ പുറത്തിറങ്ങിയ ശേഷമാണ് ഇരയെ പീഡിപ്പിച്ചത്. ധർമശാലയ്ക്ക് സമീപം ഒരു പമ്പ് ഹൗസിൽ പെൺകുട്ടിയെ എത്തിച്ചാണ് പീഡിപ്പിച്ചത്.
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ആന്തൂർ നഗരസഭ പരിധിയിൽപ്പെട്ട ഈ പൊൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നേരത്തെ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു. ജനുവരി 28നാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് പരോളിൽ പുറത്തിറങ്ങി പ്രതി ഇരയെ പീഡിപ്പിച്ചത്.