KOYILANDILOCAL NEWS

പോലീസ് സി പി എം കാരെ സംരക്ഷിക്കുന്നതായും, യുഡിഎഫ് കാരെ പീഡിപ്പിക്കുന്നതായും ആരോപിച്ച് ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തുന്നു

പേരാമ്പ്ര: നൊച്ചാട് ഉൾപ്പെടെയുള്ള പേരാമ്പ്ര നിയോജക മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന സി പി എം അക്രമങ്ങളിലും കോൺഗ്രസ്സ് മുസ്ലീം ലീഗ് ഓഫീസുകൾ നശിപ്പിച്ചതിലുമുൾപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ, പോലീസ് കാണിക്കുന്ന നിസ്സംഗതയിലും, യു ഡി എഫ് പ്രവർത്തകരെ കള്ളക്കേസ്സിൽ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെയും, യു ഡി എഫ് പ്രവർത്തകരുടെ വീടുകയറി പോലീസ് നടത്തുന്ന നരനായാട്ടിനെതിരെയും, നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലൈ മൂന്നിന് കാലത്ത് 10 മണിക്ക് പേരാമ്പ്ര ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തുവാൻ യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
യോഗം കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ടി കെ ഇബ്രാഹിം അധ്യക്ഷനായിരുന്നു. യു ഡി എഫ് ജില്ല ചെയർമാൻ കെ ബാലനാരായണൻ, കെ എ ജോസ് കുട്ടി, ആർ കെ മുനീർ, ഇ അശോകൻ, രാജൻമരുതേരി, കെ കെ വിനോദൻ, കെ പി വേണുഗോപാൽ, എസ് കെ അസ്സയിനാർ, ടി പി ചന്ദ്രൻ, കെ ടി രാമചന്ദ്രൻ, പി യം പ്രകാശൻ, പി എസ് സുനിൽകുമാർ, എം കെ സുരേന്ദ്രൻ, പുതുക്കുടി അബ്ദുറഹിമാൻ, ഇ കെ അഹമ്മദ് മൗലവി, ടി പി നാസർ, കെ രാജൻ പുതിയെടുത്ത് എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button