CRIMEUncategorized

പ്രചാരണത്തിനെത്തിച്ച കള്ളപ്പണം കവർച്ച കൂടുതൽ പേർ കസ്റ്റഡിയിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കള്ളപ്പണം തട്ടിയെടുത്ത കേസില്‍ ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ. പണം കൊളള ചെയ്യാനായി ഏല്പിക്കപ്പെട്ട  കുഴൽപ്പണ സംഘത്തിലുള്ള ഏജൻ്റുമാരാണ് പിടിയിലായത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

തെഞ്ഞെടുപ്പിന് പ്രമുഖ പാർട്ടിക്കായി ചെലവഴിക്കാന്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്ക്  മൂന്നരക്കോടി കുഴല്‍പ്പണം കടത്തിയെന്നും  ഇത് തട്ടിയെടുത്തുമായിരുന്നു ആദ്യ വിവരം. വാഹനാപകടം ഉണ്ടാക്കി പണം തട്ടുക എന്നതായിരുന്നു സംഘം ആസൂത്രണം ചെയ്തത്.  അപകടം നടത്തുന്നതിനായുള്ള ഗൂഡാലോചനയുടെ ഭാഗമായി പ്രമുഖ നേതാവ് അയച്ച എസ്എംഎസ് സന്ദേശവും പുറത്തായി.

ഏപ്രില്‍ മൂന്നിന് കൊടകരയിലാണ് കവര്‍ച്ചാ നാടകം നടന്നത്. അടുത്ത ദിവസം ഭൂമി ഇടപാടിനായി എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്ന് സംഘത്തിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശി  കൊടകര പൊലീസില്‍ പരാതി നല്‍കി.  എന്നാല്‍ ഇത് വ്യാജമാണെന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നു. തിരഞ്ഞെടുപ്പിനുള്ള കള്ളപ്പണം പാർട്ടിക്ക് അകത്ത് തന്നെയുള്ള നാടക പ്രകാരം തട്ടിയെടുത്തതാണ് എന്നു വാർത്തയായി.  തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

വാഹനാപകടം സൃഷ്ടിച്ച് പണം തട്ടിപ്പ് ആസൂത്രണത്തിന് പിന്നില്‍ ബിജെപി  നേതാവാണെന്നാണ് ആരോപണം. കോഴിക്കോട് നിന്നും വാഹനം പുറപ്പെട്ട ഉടനെ വിവരം കൈമാറി. തട്ടിപ്പു സംഘത്തിന് തൃശൂരിലെ ഓഫീസിലെത്തിയ സംഘത്തിന് സ്വകാര്യ ലോഡ്‌ജില്‍ മുറി ശരിയാക്കി നല്‍കി.  തുടര്‍ന്ന് പുലര്‍ച്ചെ കൊടകര പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണവും കാറുമായി കടക്കുകയായിരുന്നു. സംഭവത്തിൽ ചില നേതാക്കളുടെ പേർ വന്നത് പാർട്ടിയിൽ തീ പിടിച്ച ചർച്ചയായിരിക്കയാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button