CRIME
പ്രണയം നിരസിച്ചതിന് യുവതിയുടെ വീടിനു മുന്നിൽ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തി മരിച്ചു
പ്രണയം നിരസിച്ചതിന് യുവതിയുടെ വീടിനു മുന്നിൽ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തി മരിച്ചു. തൃശൂർ ശ്യാംപ്രകാശ് (32)നെ ആണ് മരിച്ചത്.
വേങ്ങോട് മലമുകളിൽ രാജന്റെ മകളുമായി രണ്ട് വർഷത്തോളമായി ശ്യാം പ്രകാശ് അടുപ്പത്തിലായിരുന്നു. തുടർന്ന് വിവാഹ ആലോചനയുമായി ശ്യാം പ്രകാശിന്റെ മാതാപിതാക്കൾ രാജന്റെ വീട്ടിലെത്തി. എന്നാൽ യുവതിയുടെ വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചു. ഇതിന്റെ മനോവിഷമത്തിൽ കയ്യിൽ പെട്രോൾ കരുതി ബൈക്കിൽ എത്തിയ ശ്യംപ്രകാശ് രാജന്റെ വീടിന് മുന്നിൽ വച്ച് ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.
90 ശതമാനം പൊള്ളലോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. അരമണിക്കൂറോളം രാജന്റെ വീടിൻറെ മുന്നിൽ ശ്യാംപ്രകാശ് പൊള്ളലേറ്റ് കിടന്നിരുന്നു. ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്യാംപ്രകാശ് വിവാഹിതനാണ്.
Comments