വീട്ടിൽ നിന്ന് വിളിച്ചിറക്കി ബിജെപി പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട്: വീട്ടിൽ നിന്ന് വിളിച്ചിറക്കി ബിജെപി പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നാദാപുരം വളയം സ്വദേശി പ്രശാന്ത്(34)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു ആക്രമണം നടന്നത്. കത്തികൊണ്ടുള്ള വെട്ടിൽ പ്രശാന്തിന്റെ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ പ്രശാന്ത് നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വളയം പോലീസ് സ്റ്റേഷന് സമീപത്ത് എത്തിച്ചാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

Comments
error: Content is protected !!