KOYILANDILOCAL NEWS
പ്രതീക്ഷാ റെസിഡൻസ് അസോസിയേഷൻ സ്പീക്കർ സെറ്റിന്റെ ഉദ്ഘാടനം ചെയ്തു
കൊല്ലം: പ്രതീക്ഷാ റെസിഡൻസ് അസോസിയേഷൻ പുതിയതായി വാങ്ങിയ സ്പീക്കർ സെറ്റിന്റെ ഉദ്ഘാടനം സംഗീതാധ്യാപകനും സംവിധായകനുമായ ശ്രീ പാലക്കാട് പ്രേംരാജ് നിർവ്വഹിച്ചു.
ചടങ്ങിൽ പ്രസിഡണ്ട് ശശിധരൻ കോമത്ത് അധ്യക്ഷനായി.അഡ്വ: കെ.അശോകൻ ആശംസാ പ്രസംഗം നടത്തി. പി.കെ.ബാലകൃഷ്ണൻ റിപോർട്ട് അവതരിപ്പിച്ചു.ജോ: സെക്രട്ടറി ശ്രീമതി മോളി ദിനേശൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീമതി നളിനി ശ്രീശൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേളയും ഉണ്ടായി.വാസു വി.വി.കെ, പി.കെ അനിൽകുമാർ, ഗിരീഷ് ടി.എം എന്നിവർ നേതൃത്വം നൽകി.
Comments