KERALAMAIN HEADLINES
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിച്ച് കൊണ്ടാവട്ടെ ഇത്തവണത്തെ ബക്രീദ് ആഘോഷമെന്ന് മുഖ്യമന്ത്രി
പേമാരി സൃഷ്ടിച്ച കെടുതികൾക്കിടയിലാണ് ഇത്തവണ നാം ബക്രീദ് ആഘോഷിക്കുന്നതെന്നും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശമാണ് ‘ഈദുൽ അസ്ഹ’ നൽകുന്നതെന്നും ഈ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ ബക്രീദ് ആഘോഷം എല്ലാവർക്കും പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ആശംസിച്ചു.
ലോകത്തെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ബക്രീദ് ആശംസകളും അറിയിച്ചു
ലോകത്തെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ബക്രീദ് ആശംസകളും അറിയിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
ലോകത്തെങ്ങുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസ നേരുന്നു. ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സന്ദേശമാണ് ‘ഈദുൽ അസ്ഹ’ നൽകുന്നത്. ഈ മൂല്യങ്ങൾ ജീവിത്തിൽ പകർത്താൻ ബക്രീദ് ആഘോഷം എല്ലാവർക്കും പ്രചോദനമാകട്ടെ. പേമാരി സൃഷ്ടിച്ച കെടുതികൾക്കിടയിലാണ് ഇത്തവണ നാം ബക്രീദ് ആഘോഷിക്കുന്നത്. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷം.
Comments