പ്രളയ ദുരിതാശ്വാസത്തിലേക്ക് യുവക്ഷീരകര്‍ഷകന്റെ കൈത്താങ്ങ്
കൊയിലാണ്ടി: കൊയിലാണ്ടിയിലെ യുവ കര്‍ഷകന്‍ എ. വി. മെഹബൂബ് അദ്ധേഹത്തിന്റെ ഒരു മാസത്തെ പാലിന്റെ വരുമാനം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. പന്തലായനി പാല്‍സൊസൈറ്റി സെക്രട്ടറി രമ്യ സി. കെ.യുടെ സാന്നിദ്ധ്യത്തില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ: കെ. സത്യനാണ് തുക കൈമാറിയത്. ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ പി. എം. ബിജു, ടി. പി. രാമദാസ്, എല്‍. എസ്. റിഷിദാസ്, രഘുറാം, ജലീല്‍ മൂസ, ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം ഷാജി അബിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2016ല്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ വ്യക്തികൂടിയാണ് മെഹബൂബ്. ജീവിതത്തില്‍ എക്കാലത്തും മാതൃകാ വ്യക്തികൂടിയായ മെഹബൂബ് മുമ്പ് കൊയിലാണ്ടി ടൗണില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണ്ണവും, 25000 രൂപ പണവുമടങ്ങിയ പേഴ്സ് ലോറി സ്റ്റാന്റ് പരിസരത്ത് വെച്ച് കളഞ്ഞുകിട്ടി. അതിന്റെ ഉടമസ്ഥയായ കൊയിലാണ്ടിയിലെ ഹാജിറയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു. അത്പോലെ കൊയിലാണ്ടി പോസ്റ്റമോര്‍ട്ടം റൂം പരിസരത്ത്നിന്നും മുചുകുന്ന് സ്വദേശിയായ ഷീജാ മനോജിന്റെ 8000 രൂപയും പേഴ്സും കളഞ്ഞ്കിട്ടുകയും, തിരുവങ്ങൂര്‍ സ്‌കൂളിലെ ഓഫീസ് ജീവനക്കാരിയുടെ ബാഗും പണവും കോഴിക്കോട് പ്ലാനറ്റോറിയത്തിന് സമീപത്ത് നിന്ന് കളഞ്ഞുകിട്ടുകയുമുണ്ടായി. അത് ഉടമകളെ കണ്ട് തിരിച്ചേല്‍പ്പിച്ച് ഒരുപാട് തവണ മാതൃക കാട്ടിയ വ്യക്തികൂടിയാണ് മെഹബൂബ്