CRIME
പ്രായപുർത്തിയാകാത്ത പെൺകുട്ടിയെ കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച കാമുകനും കൂട്ടുനിന്ന അമ്മയും അറസ്റ്റില്‍
കൊയിലാണ്ടി : സ്വകാര്യ ലോഡ്ജിൽ വെച്ച് പ്രായപുർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ, പെൺകുട്ടിയുടെ അമ്മയുടെ കാമുകനായ നൊച്ചാട്, പൊയിലിൽ മീത്തൽ പി.എം.അനീഷ് (27)നെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് ഒത്താശ ചെയ്ത കൂട്ടുപ്രതിയായ പെൺകുട്ടിയുടെ അമ്മയെയും, പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ മാസമാണ് സംഭവം.സി.ഐ.എം.വി.ബിജു, എസ്.ഐ.അനീഷ് വടക്കയിൽ, എ.എസ്.ഐ.കെ.പി.ഗിരീഷ്, വനിതാ സിവിൽ പോലീസ് ,മൗവ്യ, ഒ.കെ.സുരേഷ്, എസ്.സി.പി.ഒ.മണികണ്ഠൻ, തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനവിവരം പെൺകുട്ടിയുടെ ബന്ധുവിനോട് പറയുകയായിരുന്നു.
Comments