CRIME
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നാലുപേർ റിമാൻഡിൽ
നാദാപുരം:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അറസ്റ്റിലായ യുവാവിനെയും കൂട്ടുനിന്ന യുവദമ്പതികളെയും കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു. പെണ്‍കുട്ടിയുടെ കാമുകന് ഇരിങ്ങണ്ണൂര്‍ കച്ചേരി സ്വദേശി പറമ്പുംകാട്ടുമ്മല് രജീഷ് (32), സുഹൃത്തുക്കളും ദമ്പതികളുമായ കോടഞ്ചേരി സ്വദേശികളായ ആലാച്ചിയത്ത് അനുരാഗ് (21), ഭാര്യ ആര്യ (20) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കല്ലാച്ചി സ്വദേശിനിയായ വിദ്യാര്‍ഥിനിയെ കാണാതായതായി ഡിസംബര്‍ 31നാണ് അച്ഛൻ നാദാപുരം പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി രജീഷിനൊപ്പമുണ്ടെന്ന് പൊലീസ് കണ്ടെത്തുകയും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയും യുവാവും സുഹൃത്തുക്കളായ ദമ്പതികളും ബംഗളൂരുവിലേക്കാണ് പോയതെന്നും കണ്ടെത്തി. വിദ്യാര്‍ഥിനിയുടെ കാമുകനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഒളിപ്പിക്കല്‍, പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
Comments