CRIMEVADAKARA

അമ്മായിഅമ്മയെ പൂട്ടിയിട്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി

നാദാപുരം: ഭർതൃമാതാവിനെ വീട്ടിൽ പൂട്ടിയിട്ട്‌ യുവതി അഞ്ച് വയസ്സുള്ള മകളെയുംകൊണ്ട് കാമുകനൊപ്പം ഒളിച്ചോടി. വളയം സ്വദേശിയായ യുവതിയാണ് പയ്യന്നൂർ രാമന്തളി സ്വദേശിക്കൊപ്പം പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന ഭർതൃമാതാവിനെ പൂട്ടിയിട്ട് കാറുമായെത്തിയ കാമുകനൊപ്പം യുവതി കടന്നുകളയുകയായിരുന്നു. ഭർത്താവിന്റെ അച്ഛനെ മൊബൈൽ റീ ചാർജ് ചെയ്യാൻ കടയിൽ പറഞ്ഞയച്ച് ഞായറാഴ്‌ച  പകൽ  11 ഓടെയാണ് യുവതി ഒളിച്ചോടിയത്‌.  വളയം പൊലീസിൽ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്ത കമിതാക്കളെ വളയം പൊലീസിന് കൈമാറി. വിദേശത്ത് ഭർത്താവിനൊപ്പം കഴിയുകയായിരുന്ന യുവതി അടുത്തകാലത്താണ് നാട്ടിലെത്തിയത്. വിദേശത്ത് മകളുടെ സ്കൂൾ ബസ് ഡ്രൈവറായ യുവാവിനൊപ്പമാണ്‌ ഇവർ പോയത്‌. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്‌ യുവാവ്‌.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button