Uncategorized

പ്രിയ വർഗീസിൻ്റെ നിയമനത്തിൽ അപാകതയില്ലെന്ന് കണ്ണൂർ സർവ്വകലാശാല ഹൈക്കോടതിയിൽ

പ്രിയ വർഗീസിൻ്റെ നിയമനത്തിൽ അപാകതയില്ലെന്ന് കണ്ണൂർ സർവ്വകലാശാല. അസോസിയേറ്റ് പ്രൊഫസറായി പ്രിയവര്‍ഗീസിനെ നിയമിച്ചതില്‍ അപാകതയില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു.

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുജിസി നിലപാട് സർവകലാശാല തള്ളി. പ്രിയാ വർഗീസിനെ പരിഗണിച്ചത് മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തിലാണെന്നും അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് വേണ്ട യോഗ്യതകൾ പ്രിയക്കുണ്ടെന്നും രജിസ്ട്രാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി അപക്വമെന്നാണ് മറ്റൊരു ആരോപണം. ഹർജി തള്ളണമെന്നും റാങ്ക് ലിസ്റ്റ് പ്രകാരം നിയമന നടപടികൾ ആയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയ വർഗീസിന്റെ നിയമനത്തിൽ നിയമ ലംഘനം നടന്നിട്ടില്ലെന്നാണ് ഇതിലൂടെ സർവകലാശാല വ്യക്തമാക്കുന്നത്.

പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച നടപടി  ഹൈക്കോടതി വീണ്ടും നീട്ടിയിരിക്കുകയാണ്. സത്യാവങ്മൂലം പരിശോധിച്ച കോടതി പ്രിയ വർഗീസിനോട് അടുത്ത മാസം 20 നുള്ളിൽ  മറുപടി നൽകാൻ നിർദ്ദേശം നൽകി. അതുവരെ നിയമനത്തിനുള്ള സ്റ്റേ തുടരും. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button