DISTRICT NEWS

പ്ലസ് ടു ക്കാർക്ക് മിലിട്ടറി നഴ്സിങ് സർവീസ്: അപേക്ഷ 31.05.2022 വരെ

 

രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളേജുകളിൽ B.Sc നഴ്സിങ് കോഴ്സ് പ്രവേശനത്തിന് പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം.

സൗജന്യ പഠനത്തിന് ശേഷം സേനയിൽ മിലിട്ടറി നഴ്സിങ് സർവീസിൽ കമ്മിഷൻഡ് ഓഫീസറായി ജോലി ലഭിക്കും.

അപേക്ഷ നൽകേണ്ടതെങ്ങനെ ?
1️⃣ നാഷണൽ ടെസ്റ്റിംഗ്‌ ഏജൻസി നടത്തുന്ന NEET UG 2022 പരീക്ഷക്ക് 15.05.2022 നകം അപേക്ഷ നൽകണം.

http://neet.nta.nic.in

2️⃣ ഇന്ത്യൻ ആർമി വെബ്‌സൈറ്റിൽ മിലിട്ടറി നഴ്സിങ് സർവീസിന് 31.05.2022 നകം അപേക്ഷ നൽകുക.

നീറ്റ്-യു.ജി 2022 സ്കോർ അടിസ്ഥാനത്തിൽ മിലിട്ടറി നഴ്സിങ് സർവീസ് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് ക്ഷണിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button