ANNOUNCEMENTSMAIN HEADLINES
പ്ലസ് വൺ പ്രവേശനം. അപേക്ഷ 24 മുതൽ
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ആഗസ്ത് 24 മുതൽ സമർപ്പിച്ചു തുടങ്ങാം. പ്രോസ്പക്ടസിലും അപേക്ഷ സമർപ്പണത്തിനുള്ള സൈറ്റിലും പരിഷ്കാരങ്ങൾ ഇനിയും പൂർത്തിയാകാത്തതാണ് തീയതി നീട്ടിയത്. ഓണം കഴിഞ്ഞാവും ഇവ തയാറാവുക.
സംവരണം സംബന്ധിച്ച കോടതി വിധികൾ കൂടി പരിഗണിച്ച് മാറ്റങ്ങൾ ആവശ്യമായതും കാലതാമസത്തിന് ഇടയാക്കി. കഴിഞ്ഞ വർഷത്തെപ്പോലെ വിദ്യാർഥികളില്ലാത്ത ഹയർസെക്കൻഡറി കോഴ്സുകൾ കുട്ടികൾ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ട്. ഇത് അപേക്ഷാ സമർപ്പണം പൂർത്തിയാവുന്ന മുറയ്ക്ക് മാത്രമാവും സാധ്യമാവുക.
തെക്കൻ ജില്ലകളിൽ കോഴ്സുകളിൽ ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലാതെ വരുമ്പോൾ മലബാറിൽ സീറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇതാണ് സീറ്റുകൾ ജില്ലകളിൽ നിന്നും മാറ്റി നൽകുന്ന സൌകര്യം പരിഗണിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.
Comments