ഫാക്കൽറ്റി ഇൻറർവ്യൂ – അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് പരിശീലകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ഇംഗ്ലീഷ്, കണക്ക്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഐ ടി വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവരായിരിക്കണം.
പി എസ് സി പരിശീലനം നല്കി മുൻപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകർ നിർദ്ദിഷ്ട ഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് , പാസ്പോർട്ട് സൈസ് ഫോട്ടോ , തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം 2022 ഒക്ടോബർ 17 നകം കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി കോഴിക്കോട് – 0495 2714610, 9446643499, പേരാമ്പ്ര – 0496 2612454, 9846167970 എന്നിവയിൽ ബന്ധപ്പെടാം.
അപേക്ഷാ ഫോം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.